മുംബൈ/പൂനെ: നാഷണൽ ലെജിസ്ലേറ്റേർസ് കോൺഫറൻസ് ഭാരത് (എൻഎൽസി ഭാരത്) ഓഗസ്റ്റ് 4 മുതൽ 6 വരെ യുഎസ്എയിലെ ബോസ്റ്റണിൽ സംഘടിപ്പിക്കുന്ന ദേശീയ ആഗോള നിയമസഭാ ഉച്ചകോടിയിൽ (നാഷണൽ കോൺഫെറൻസ് ഓഫ് സ്റ്റേറ്റ് ലെജിസ്ലേറ്റേർസ്) ഇന്ത്യയിൽ നിന്നുള്ള 130-ലധികം നിയമസഭാംഗങ്ങൾ പങ്കെടുക്കും.
ഇന്ത്യൻ നിയമസഭാംഗങ്ങളെ ശാക്തീകരിക്കുന്നതിനും അറിവും മികച്ച രീതികളും പങ്കിടുന്നതിനായി ദേശീയ, അന്തർദേശീയ നിയമനിർമ്മാണ സഹകരണം, സഹകരണം, സംഭാഷണം എന്നിവ വളർത്തിയെടുക്കുന്നതിനുമായാണ് നാഷണൽ ലെജിസ്ലേറ്റേർസ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 7000-ത്തിലധികം നിയമസഭാംഗങ്ങളും ഉച്ചകോടിയിൽ പങ്കെടുക്കും.
ഭരണം, ഡിജിറ്റൽ ജനാധിപത്യം, സൈബർ സുരക്ഷ, വോട്ടർ ആത്മവിശ്വാസം, നയ നവീകരണം എന്നിവയിൽ എഐ-യെ അഭിസംബോധന ചെയ്യുന്ന സെഷനുകളിൽ 24-ലധികം ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള 130 ലധികം നിയമസഭാംഗങ്ങൾ ഉൾപ്പെടുന്നതും, 21 രാഷ്ട്രീയ പാർട്ടികളുടെ വൈവിധ്യമാർന്ന സ്പെക്ട്രത്തെ പ്രതിനിധീകരിക്കുന്നതുമായ പ്രതിനിധി സംഘമാണ് ഇന്ത്യയിൽ നിന്നും പങ്കെടുക്കുന്നത്. ......
ഇന്ന് രാജ്യം ചർച്ച ചെയ്യുന്നത് രണ്ട് മലയാളി കന്യാസ്ത്രീകളെ കുറിച്ചാണ്. ഛത്തീസ്ഗഢിൽ മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത് ഒമ്പത് ദിവസം ജയിലിൽ അടച്ച സിസ്റ്റർ പ്രീതി മേരിയും സിസ്റ്റർ വന്ദന ഫ്രാൻസിസുമാണ് വാർത്തകളിലെങ്ങും. ......
കൊച്ചി : യാത്രക്കാര്‍ക്ക് കൗണ്ടറില്‍ ക്യൂ നില്‍ക്കാതെ യുപിഐ വഴി പേയ്മെന്റ് നല്കി പേപ്പര്‍ ടിക്കറ്റെടുക്കാന്‍ സൗകര്യം നല്കുന്ന ടിക്കറ്റ് വെന്‍ഡിംഗ് മെഷിന് കൊച്ചി മെട്രോ സ്റ്റേഷനുകളില്‍ പ്രവര്‍ത്തനം തുടങ്ങി. ജെ.എല്‍.എന്‍ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നാഗരാജു സി മെഷിന് ഉദ്ഘാടനം ചെയ്തു. ......

തകർന്ന കപ്പലുകളിൽ നിന്നുള്ള കണ്ടൈനുകളും മറ്റ് മാലിന്യങ്ങളും കടലിൽ നിന്ന് നീക്കം ചെയ്യുന്നതിനുള്ള അടിയന്തര നടപടികൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്വീകരിക്കണമെന്ന് മത്സ്യ തൊഴിലാളി ഫെഡറേഷൻ ( എ ഐ ടി യു സി ) സംസ്ഥാന കമ്മറ്റി യോഗം ആവശ്യപ്പെട്ടു. മത്സ്യ ബന്ധനത്തിൽ ഏർപ്പെടുന്ന വള്ളങ്ങളിലും ബോട്ടുകളിലും ഉപയോഗിക്കുന്ന വലകൾ കണ്ടൈനറുകളിൽ തട്ടിനശിക്കുന്നത് മൂലംലക്ഷകണക്കിന് രൂപയുടെ നാശനഷ്ടമാണ് മത്സ്യ തൊഴിലാളികൾക്കുണ്ടാകുന്നതെന്ന് യോഗം ചുണ്ടി കാണിച്ചു.കപ്പലുകൾ തകർന്നത് മൂലം കടലിൽ മത്സ്യ ബന്ധനത്തിനുണ്ടായ പ്രതിസന്ധി കണക്കിലെടുത്ത് തീരദേശത്തെ എല്ലാ ജില്ലകളിലേയും മത്സ്യ തൊഴിലാളികൾക്ക് പതിനായിരം രൂപയുടെ അടിയന്തര സഹായം അനുവദിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു.കടൽ മണൽ ഖനന പദ്ധതിയിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണമെന്നും കടൽ മത്സ്യബന്ധനത്തിനായി കുത്തക കമ്പനികളുടെ ട്രോളറുകൾക്ക് ലൈസൻസ് നൽകുവാനുള്ള തീരുമാനം റദ്ദാക്കണമെന്നും യോഗം അഭ്യർത്ഥിച്ചു.മത്സ്യ ഉൽപ്പന്നങ്ങൾക്കുൾപ്പെടെ ഇറക്കുമതി ചുങ്കം വർദ്ധിപ്പിക്കുവാനുള്ള അമേരിക്കൻ തീരുമാനത്തിനെതിരെ കേന്ദ്ര സർക്കാർ ഫലപ്രദമായ ഇടപെടൽ നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.യോഗത്തിൽ സംസ്ഥാന പ്രസിഡൻ്റ് ടി ജെ ആഞ്ചലോസ് അദ്ധ്യക്ഷനായിരുന്നു. ......
ഫുട്ബോൾ ഇതിഹാസം ലിയോണൽ മെസി കേരളത്തിലേക്ക് വരില്ലെന്ന് സംസ്ഥാന കായിക വകുപ്പ് മന്ത്രിയുടെ സ്ഥിരീകരണം. മെസി ഒക്ടോബറിൽ കേരളത്തിലേക്ക് വരില്ലെന്നാണ് കായിക മന്ത്രി വി അബ്ദുറഹിമാൻ വ്യക്തമാക്കുന്നത്. ......
കൊടിയായാലും വടിയായാലും അച്ചടക്കം ലംഘിച്ചാൽ നടപടിയെടുക്കുമെന്ന് സിപിഎം നേതാവ് പി.ജയരാജൻഅതാണു പിണറായി സർക്കാരിന്റെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു. ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട കൊടി സുനിക്ക് കോടതിയിൽ പോകവേ മദ്യപാനത്തിന് സൗകര്യം ഒരുക്കിയ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു പി ജയരാജന്റെ പ്രതികരണം.
വാർത്ത നൽകിയതിന്റ ഫലമായല്ല ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തതെന്നും സർക്കാർ ഇന്റലിജൻസ് റിപ്പോർട്ട് അടിസ്ഥാനമാക്കിയാണു നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തടവിന്റെ ഭാഗമായി കോടതിയിൽ ഹാജരാക്കുമ്പോൾ പൊലീസ് അകമ്പടിയുണ്ടാകും. ......
കൊച്ചി: കഴിഞ്ഞ വർഷം ഇന്ത്യൻ തീരങ്ങളിൽ നിന്ന് പിടിച്ചത് 34.7 ലക്ഷം ടൺ മത്സ്യം. മുൻ വർഷത്തെക്കാൾ ഇന്ത്യയിലാകെ രണ്ട് ശതമാനവും കേരളത്തിൽ നാല് ശതമാനവും സമുദ്രമത്സ്യ ലഭ്യത കുറഞ്ഞതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) വാർഷിക പഠന റിപ്പോർട്ട്.
കേരളം 6.10 ലക്ഷം ടണ്ണുമായി സമുദ്രമത്സ്യ ലഭ്യതയിൽ രാജ്യത്ത് മൂന്നാം സ്ഥാനത്താണ്. ......
കൊച്ചി : നട്ടെല്ല് ശസ്ത്രക്രിയ രംഗത്തെ പുത്തൻ സാങ്കേതിക പുരോഗതിയെ കുറിച്ചുള്ള ശില്പശാലയ്ക്ക് ആസ്റ്റർ സ്പൈൻ സെന്റർ നേതൃത്വം നൽകി. അസ്ത്ര-2025 എന്ന പേരിൽ സംഘടിപ്പിച്ച ശില്പശാലയുടെ ഭാഗമായി ആരോഗ്യമേഖലയിലെ അറിവുകൾ വർദ്ധിപ്പിക്കുന്നതിനുള്ള തുടർ മെഡിക്കൽ വിദ്യാഭ്യാസ പരിപാടിയും നടത്തി. ആസ്റ്റർ മെഡ്സിറ്റി സിഇഒ ഡോ. ......